സ്വയം പ്രതിരോധിക്കുന്നതിനും സജ്ജരാക്കുന്നതിനായി തിരുവങ്ങൂർ യൂപി സ്കൂളിൽ ആരംഭിക്കുന്ന പദ്ധതി ‘ഉണ്ണിയാർച്ച’ പദ്മശ്രീ ശ്രീ മീനാക്ഷി ഗുരിക്കൾ ഉദ്ഘാടനം ചെയ്തു
വർത്തമാന കാലത്ത് പെൺകുട്ടികൾ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾക്കും ചൂഷണങ്ങൾക്കും എതിരെ പ്രതികരിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനും സജ്ജരാക്കുന്നതിനായി തിരുവങ്ങൂർ യൂപി സ്കൂളിൽ ആരംഭിക്കുന്ന പദ്ധതിയാണ് ഉണ്ണിയാർച്ച . വിദ്യാലയത്തിലെ യു.പി ക്ലാസുകളിലെ പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമാവുന്നത്. യൂ പി ക്ലാസ് കഴിഞ്ഞ് സ്കൂൾ വിടുന്നതോടെ വിദ്യാർത്ഥിനികളിൽ ആത്മവിശ്വാസം വർദ്ധിക്കുന്ന തരത്തിൽ ആയോധന കലാ ക്ലാസുകൾ, യോഗ, കൗൺസിലിംഗ് ക്ലാസുകൾ, ഭക്ഷണ രീതിയും ആരോഗ്യവും, സമൂഹ മാധ്യമവും പെൺകുട്ടികളും തുടങ്ങി വിവിധ വിവിയങ്ങളിൽ ബോധവൽക്കരണക്ലാസകൾ ഉൾപ്പെടെ പതിനഞ്ച് ക്ലാസുകളാണ് ലഭിക്കുന്നത്.
പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂലായ് 13 ന് ബുധനാഴ്ച്ച 2 മണിക്ക് വിദ്യാലയത്തിൽ നടന്നു. പദ്മശ്രീ മീനാക്ഷി ഗുരിക്കൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ ടീച്ചർ മുഖ്യഭാഷണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ഏ .ആർ ഷമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ , പി.ടി. എ പ്രസിഡണ്ട് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ വി.എച്ച് ഹരിഷ് പദ്ധതി വിശദീകരണം നടത്തി. കെ.ഷൈനിമ, അഖില പ്രദീപ് എന്നിവർ ആശംസ പറഞ്ഞ ചടങ്ങിൽ ബ്രിജില നന്ദി രേഖപ്പെടുത്തി.