CRIMEKOYILANDILOCAL NEWS
കഞ്ചാവുമായി യുവാവ് പിടിയിൽ
കൊയിലാണ്ടി: കഞ്ചാവുമായി യുവാവ് പിടിയിൽ. കുറുവങ്ങാട് കൊടുന്താർ കുനി വി കെ അഫ്സലിനെയാണ് കൊയിലാണ്ടി എസ് ഐ, എം എൽ അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സിന് സമീപം വച്ചായിരുന്നു അറസ്റ്റ്. പോലീസിനെ കണ്ട് പരുങ്ങിയപ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. വില്പ്പനക്കായി എത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. എ എസ് ഐ അഷറഫ്, എസ് ഇ പി.ഒ രാജേഷ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. കുറച്ചുകാലമായി കൊയിലാണ്ടിയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ്. കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ മാഫിയ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നഗരസഭയും പോലീസും നാട്ടുകാരും എക്സൈസും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു.
Comments