ഇവാന് സഹായഹസ്തവുമായി ശന്തിനികേതൻ എൻ സി സി യൂണിറ്റ്
തിരുവള്ളൂർ: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സ തേടുന്ന ഇവാന് സഹായ ഹസ്തവുമായി ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മാതൃകയായി.
ജൂലൈ 13 മുതൽ 17 വരെ ക്യാമ്പയിനായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വീടുകളിലും, കടകളിലും കയറി തുക സമാഹരിക്കുകയായിരുന്നു. ശേഖരിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഇവാൻ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും കൺവീനർ സിദ്ദീഖ് തങ്ങൾ പാലേരിയ്ക്കും ഹെഡ്മിസ്ട്രസ് പി പ്രസന്ന, മാനേജർ ചുണ്ടയിൽ മൊയ്തുഹാജി, പി ടി എ പ്രസിഡൻറ സമീർ പി, സ്റ്റാഫ് സെക്രട്ടറി ടി ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. ചടങ്ങിൽ കെ പി വൃന്ദ, ലതാകുമാരി, കെ സുസ്മിത, സുധീർ കുമാർ, ഷനൂജ്, നവനീത്, തൻസീർ, സുധീഷ്, മൊയ്തു പി കെ, ഫസീൽ, സഫീർ,ഹാത്തിം, റഊഫ്, പ്രഭിൻ, രജിത തുടങ്ങിയവരും ഒപ്പം എൻ എസ് എസ് അംഗങ്ങളും സംബന്ധിച്ചു.