അഞ്ചു ദിവസം മുമ്പ് കാണാതായ മകനെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിച്ചുകിട്ടി
കോഴിക്കോട്: അഞ്ചു ദിവസം മുമ്പ് കാണാതായ മകനെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അപ്രതീക്ഷിതമായി പിതാവിന് തിരിച്ചുകിട്ടി. പുത്തനത്താണിയില്‍നിന്ന് കാണാതായ 15-വയസ്സുകാരനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വച്ച് പിതാവിന് തിരിച്ചുകിട്ടിയത് കുട്ടിയെ കടത്തിക്കൊണ്ടുപോയ ആള്‍ക്കൊപ്പമാണ് കണ്ടുകിട്ടിയത്. 18ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതായതോടെയാണ് രക്ഷിതാക്കള്‍ കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ പരാതിയും നല്‍കി.
ഇയാള്‍ കുട്ടിയെ ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്തിട്ടോ എന്നറിയാന്‍ കുട്ടിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കല്‍പകഞ്ചേരി പോലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മറ്റു വകുപ്പുകള്‍ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.