കാലിക്കറ്റ് സര്‍വകലാശാലാ പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തും; കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
75957 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സെനറ്റ് അംഗീകാരം നല്‍കി
ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം 75957 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 443 ഡിപ്ലോമ, 73067 ഡിഗ്രി, 2316 പി.ജി., 54 എം.ഫില്‍. 77 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. ബി.എ. അഫ്സല്‍ ഉല്‍ ഉലമ, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ എന്നിവ യഥാക്രമം ബി.എ. അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക് എന്നിങ്ങനെ പേര് മാറ്റാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാലാ പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി. വ്യവസായ-സേവന മേഖലകളില്‍ നിന്നോ കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നിന്നോ ഉള്ള പ്രമുഖ വ്യക്തിത്വങ്ങളെയാകും ഇതിനായി പരിഗണിക്കുക. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരണത്തിനും വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ കാലാനുസൃതമായ പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കും. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമാകും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., ഡോ. എം. മനോഹരന്‍, സോണിയ ഇ.പ., ഡോ. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.ആര്‍. 1026/2022
പ്ലാന്റേഷന്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ആഗസ്ത് 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 1027/2022
റിസര്‍ച്ച് ഫെലോ അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ റിസര്‍ച്ച് ഫെലോ നിയമനത്തിനുള്ള അപേക്ഷ 27 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1028/2022
എം.എ. ജേണലിസം പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ രണ്ടാം ഘട്ട പ്രവേശനം 25-ന് നടക്കും. ഇ-മെയിലില്‍ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍. 1029/2022
എം.ബി.എ. ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വകുപ്പില്‍ എം.ബി.എ. പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും 25, 26 തീയതികളില്‍ നടക്കും. ഇ-മെയിലില്‍ അറിയിപ്പ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 5151 മുതല്‍ 5200 വരെയുള്ളവര്‍ 25-ന് ഉച്ചക്ക് 2 മണിക്കും 5201 മുതല്‍ 5250 വരെയുള്ളവര്‍ 26-ന് രാവിലെ 10 മണിക്കും 5251 മുതലുള്ളവര്‍ ഉച്ചക്ക് 2 മണിക്കും പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍. 1030/2022
പരീക്ഷ
കേരളത്തിനും പുറത്തും വിദേശത്തുമുള്ളവരടക്കം എസ്.ഡി.ഇ. വിദ്യാര്‍ത്ഥികളുടെ എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018 റഗുലര്‍ പരീക്ഷയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 22-നും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷ ആഗസ്ത് 23-നും തുടങ്ങും. പി.ആര്‍. 1031/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 3 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 12 വരെ അപേക്ഷിക്കാം. പി.ആര്‍. 1032/2022
പരീക്ഷ മാറ്റി
തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ 25-ന് തുടങ്ങാനിരുന്ന അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കു. പി.ആര്‍. 1033/2022
പ്രാക്ടിക്കല്‍ പരീക്ഷ
3, 4 സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 25-ന് തുടങ്ങും. പി.ആര്‍. 1034/2022
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1035/2022