പി സി രാധാകൃഷ്ണൻ്റെ പതിനാലാം ചരമവാർഷിക ദിനം ആചരിച്ചു
പേരാമ്പ്ര: കോൺഗ്രസ് നേതാവും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) സംസ്ഥാന പ്രസിഡൻ്റുമായിരുന്ന പി സി രാധാകൃഷ്ണൻ്റെ പതിനാലാം ചരമവാർഷിക ദിനം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കായണ്ണയിൽ ആചരിച്ചു.
കാലത്ത് വീട്ടുവളപ്പിലുള്ള ശവകുടിരത്തിൽ പുഷ്പാച്ചനയും തുടന്ന് അനുസ്മരണ യോഗവും നടന്നു. പുഷ്പാർച്ചനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷ്, ഐ എൻ ടി യു സി അഖിലേന്ത്യാ വർക്കിംങ്ങ് കമ്മറ്റി അംഗം മനോജ് എടാണി, ഡി സി സി സെക്രട്ടറിമാരായ രാജൻ മരുതേരി, പി വാസു, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി, വി വി ദിനേശൻ, കർഷ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഐപ്പ് വടക്കേതടം ,ഐ എൻ ടി യു സി ജില്ലാ കമ്മറ്റി അംഗം പി പി ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ കെ മധുകൃഷ്ണൻ, എം ഋഷികേശൻ, സെക്രട്ടറി കെ രാജീവൻ, മണ്ഡലം പ്രസിഡൻ്റുമാരായ പി എം പ്രകാശൻ, പി എസ് സുനിൽകുമാർ, കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി സൂരജ്, പി ടി ഇബ്രാഹിം, വാർഡ് മെമ്പർ പി വിനയ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വീട്ടിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ വെച്ച് യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പി സി സ്മാരക സ്കോളർഷിപ്പ് വിതരണം നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. രാജൻ മരുതേരി ,കെ മധു കൃഷ്ണൻ, പി വാസു, എം ഋഷികേശൻ, ഐപ്പ് വടക്കേതടം, അതുൽ കൃഷ്ണ, പി വിനയ സംസാരിച്ചു.