കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്ത് റെയിൽവെയുടെ സ്ഥലത്ത് അനധികൃതമായി പാർക്കിംങ്ങ് റെയിൽവെ നിർത്തലാക്കി
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്ത് റെയിൽവെയുടെ സ്ഥലത്ത് അനധികൃതമായി പാർക്കിംങ്ങ് റെയിൽവെ നിർത്തലാക്കി. ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള മെറ്റൽ യാർഡ് മേഖലകളിലാണ് ദിവസവും നിരവധി വാഹനങ്ങൾ പാർക്കിംങ്ങ് ചെയ്യുന്നത് ‘ഇത് അനധികൃതമാണെന്ന് റെയിൽവെ മുന്നറിയിപ്പ് നൽകിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് റെയിൽ ഫൈൻ ഈടാക്കിയിരുന്നു.എന്നിട്ടും ഇത് തുടർന്നതോടെയാണ് റെയിൽവെ നടപടിയുമായി രംഗത്തെത്തിയത്.
ദിവസവും ജില്ല വിട്ട് പോകുന്ന ഉദ്യോഗസ്ഥരും, മറ്റ് ജോലിക്കാരുമാണ് ഏറെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ ഇന്നലെ അവധി ദിവസമായതിനാൽ വാഹനങ്ങൾ കുറവായിരുന്നു.എന്നിട്ടും മൂന്നു കാറുകളും, 27 ബൈക്കുകളും പാർക്ക് ചെയ്തിരുന്നു. റെയിൽവെയുടെ മലമ്പാർ ഭാഗത്തെക്കുള്ള മെറ്റൽ യാർഡിന് പാർക്കിംങ്ങിന് തടസ്സം വന്നതോടെയാണ് റെയിൽവെ നിലപാട് കടുപ്പിച്ചത് തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമാണ് നടപടി എടുക്കാൻ തീരുമാനിച്ചത്.ഇരുമ്പ് ഭീമുകൾ സ്ഥാപിക്കുകയും ഒരു ഭാഗം വാതിൽ വെച്ച് താഴിട്ടുപൂട്ടുകയും ചെയ്തിരിക്കുകയാണ് റെയിൽവെ അധികൃതർ.