LOCAL NEWS

സംസ്ഥാന ജീവനകാർക്കും സർവ്വീസ് പെൻഷൻകാർക്കും, കുടുംബപെൻഷൻകാർക്കുമായി ആരംഭിച്ച മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയിലെ നിലവിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൂടാടി യൂണിറ്റ്

കൊയിലാണ്ടി: സംസ്ഥാന ജീവനകാർക്കും സർവ്വീസ് പെൻഷൻകാർക്കും, കുടുംബപെൻഷൻകാർക്കുമായി ആരംഭിച്ച മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയിലെ നിലവിലെ ന്യൂനതകൾ പരിഹരിക്കണമെന്നും വിദഗ്ദ ചികിൽസ ലഭിക്കുന്ന കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നും കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൂടാടി യൂണിറ്റ് ആവശ്യപ്പെട്ടു. അകലാപുഴ പാലം നിർമ്മാണം ആരംഭിക്കുക, ദേശീയ പാതയിൽ മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിക്കുക, തുടങ്ങിയ പ്രമേയങ്ങളും യോഗം അവതരിപ്പിച്ചു. ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷനായി, വി.പി.ഭാസ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.പി.ബാലഗോപാൽ ,ടി.വേണുഗോപാൽ, പി.എൻ.ശാന്തമ്മ ടീച്ചർ, എ.ഹരിദാസ്, പി.ശശീന്ദ്രൻ ,ഇഭാസ്കരൻ ,കെ.എം.രാജൻ, സംസാരിച്ചു..മെഡിസെപ്കാർഡ് വിതരണം, കൈത്താങ്ങ് പെൻഷൻ പദ്ധതി, മുതിർന്നവരെ ആദരിക്കൽ, പുതിയ അംഗങ്ങൾക്ക് മെംബർഷിപ്പ് വിതരണവും നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button