LOCAL NEWS

വാൻഗോഗ് അനുസ്മരണവും ദിലീപ് കീഴൂരിന് സ്വീകരണവും

നടുവണ്ണൂർ:നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവിൽ ചന്തത്തിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗ് അനുസ്മരണവും എഴുത്തഛൻ മലയാള സാഹിതീ പുരസ്കാര ജേതാവ് ദിലീപ് കീഴൂരിന് സ്വീകരണവും നൽകി “സ്റ്റാറിനൈറ്റ്സ് ” എന്ന പേരിട്ട പരിപാടി പ്രശസ്ത ചിത്രകാരൻ സായി പ്രസാദ് ചിത്രകൂടം ഉദ്ഘാടനം ചെയ്തു പരിപാടിയുടെ ഭാഗമായി നടന്ന “സൂര്യകാന്തിപ്പൂക്കൾ “ചിത്ര പ്രദർശനത്തിൽ വാൻഗോഗിന്റെ മാസ്റ്റർപീസ് ചിത്രങ്ങളായ ഉരുളക്കിഴങ്ങ് തിന്നുന്നവർ, നൈറ്റ്കഫേ, ഷൂസ്സുകൾ, സ്റ്റാറിനൈറ്റ്സ്, സൂര്യകാന്തിപൂക്കൾ , വിതക്കുന്നവൻ തുടങ്ങി നിരവധി ചിത്രങ്ങളും മഴവിൽ ചന്തം കൂട്ടുകാർ വരച്ച വാൻഗോഗ് പോർട്രെയിറ്റുകൾ തുടങ്ങിയവ ശ്രദ്ദേയമായി

ഹെഡ് മാസ്റ്റർ മോഹനൻ പാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഡെപ്യൂട്ടി. എച്ച്.എം റീനാകുമാരി ഉപ ഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സാജിത് വി.സി., ദിലീപ് കീഴൂർ, സുരേഷ് ബാബു എ.കെ,മോമി രാജീവ്, എന്നിവർ സംസാരിച്ചു മഴവിൽ കോഡിനേറ്റർ രാജീവൻ കെ.സി സ്വാഗതവും രഷിത്ത് ലാൽ കീഴരിയൂർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button