LOCAL NEWS
സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം മെഡിസിപ്പ് ഐഡി കാർഡ് വിതരണഉദ്ഘാടനം പ്രശസ്ത സിനിമാനടൻ കലാഭവൻ നവാസ് നിർവഹിച്ചു
ചിങ്ങപുരം സി കെ ജി എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിൽ അംഗങ്ങളായുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡ്കാർഡ് ഡ്രൈവിന്റെ ഭാഗമായി തയ്യാറാക്കിയ മെഡിസെപ് ഐഡി കാർഡ് വിതരണഉത്ഘാടനം പ്രശസ്ത നടൻ കലാഭവൻ നവാസ് പ്രധാന അധ്യാപകൻ സുരേഷ് ബാബു എടക്കുടിക്ക് നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പി ശ്യാമള, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ , പിടിഎ പ്രസിഡന്റ് വി വി സുരേഷ്, വൈസ് പ്രസിഡന്റ് സജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം രജുല, ഉപപ്രധാന അധ്യാപകൻ കെ കെ മനോജ് കുമാർ, ലിറ്റിൽ കൈറ്റ്മാസ്റ്റർ നികേഷ് എം, കൈറ്റ് മിസ്ട്രസ് ദിഷിന, സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
Comments