ഹൈക്കോടതിവിധി നീതിപൂർവ്വം നടപ്പിലാക്കണം; മുൻ DCC പ്രസിഡണ്ട് കെ.സി.അബു
റോഡ് സുരക്ഷതിത്വത്തിനായി ബഹു : കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ചില ഉദ്യോഗസ്ഥരുടെ രാഷ്ട്രീയതാല്പര്യത്തിനനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നത് കോടതിയോടുള്ള അനാദരവാണന്ന് മുൻ DCC പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു.കൊയിലാണ്ടിയിലെ മുത്താമ്പിയിൽ cpm പ്രവർത്തകർ കയ്യേറി തകർക്കാൻ ശ്രമിച്ച കോൺഗ്രസ്സ് സ്തൂപം കോൺഗ്രസ്സ് പ്രവർത്തകർ പുന:സ്ഥാപിച്ച് സംരക്ഷിച്ചിരുന്നു.എന്നാൽ cpm അനുഭാവികളായ ചില PWD ഉദ്യോഗസ്ഥർ കോടതി വിധിയെ മറയാക്കി പ്രസ്ത്യത സ്തൂപം മാത്രം പൊളിച്ചു നീക്കുകയും സമീപപ്രദേശങ്ങളിലുള്ള മറ്റു അനധികൃത നിർമ്മാണങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച PWD ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധി നീതിപൂർവ്വം നടപ്പിലാക്കണം.
നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരരാണന്നും, അധികാരത്തിന്റെ തണലിൽ cpm ന്റെ തിട്ടൂരം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ജനകീയപ്രതിഷേധം ശക്തമാക്കുന്നതോടൊപ്പം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.
പി.രത്നവല്ലി, വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, വിജയൻ കണ്ണഞ്ചേരി, പി.ടി. ഉമേന്ദ്രൻ, കെ.അബ്ദുൾ ഷുക്കൂർ, കെ.പി.വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, കെ.വി.റീന, സി.ഗോപിനാഥ്, ശിവദാസൻ പറമ്പത്ത്, ഗോവിന്ദൻകുട്ടി മനത്താനത്ത് , ടി.മോഹനൻ, ഷാജി തോട്ടോളി, എൻ. മുരളീധരൻ, ഷബീർ എളവന, മനോജ് കാപ്പാട്, എ.കെ. ജാനിബ് എന്നിവർ സംസാരിച്ചു.