DISTRICT NEWS
മഴ: ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ
മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 15 ക്യാമ്പുകളാണുള്ളത്. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാമ്പുകളിലുണ്ട്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കൊയിലാണ്ടി താലൂക്കിൽ മൂന്നു ക്യാമ്പുകളും വടകര താലൂക്കിൽ എട്ട് ക്യാമ്പുകളുമുണ്ട്.
ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.
Comments