ഇടമലയാര്‍ ഡാം തുറന്നു; പെരിയാറിലെ ജലനിരപ്പ് ഉയരും
ഇടമലയാര്‍ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ 50 സെൻ്റിമീറ്റർ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വരെ വെളളം പുറത്തേക്ക് ഒഴുകാനായിരുന്നു തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാ൪ അണക്കെട്ടിൽ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഴ കുറവായതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി. പതിമൂന്ന് ഷട്ടറുകളാണ് ഉയർത്തിയത്. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകി. 8627 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ദിവസങ്ങളായി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതോടെയാണ് കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. നിലവിൽ ഒൻപതിനായിരത്തിനും പതിനായിരത്തിനും ഇടയിലാണ് നീരൊഴുക്ക്. കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കിയതോടെ നീരൊഴുക്കും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും ഒരേപോലെയായി.