CALICUTDISTRICT NEWS
ഉപതെരഞ്ഞെടുപ്പ് ഇന്ന്
കോഴിക്കോട് : ജില്ലയിൽ മൂന്നിടങ്ങളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്. മേലടി ബ്ലോക്കിലെ തിക്കോടി ഡിവിഷൻ, കുന്നമംഗലം ബ്ലോക്കിലെ പൂവാട്ടുപറമ്പ് ഡിവിഷൻ, കോട്ടൂർ പഞ്ചായത്തിലെ 17ാം വാർഡ്(പടിയക്കണ്ടി) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
തിക്കോടി ഡിവിഷനിൽ സിപിഐ എം പാലൂർ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റുമായ വി എം സുനിതയാണ് എൽഡിഎഫ് സ്ഥാനാർഥി. ശാന്ത കുറ്റിയിൽ യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്ക് സ്ഥാനാർഥിയില്ല. പൂവാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷനിൽ ദീപയാണ് എൽഡിഎഫ് സ്ഥാനാർഥി. നസീബാറായിയാണ് യുഡിഎഫ് സ്ഥാനാർഥി.
കോട്ടൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ (പടിയക്കണ്ടി) വി കെ അനിതയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്വതന്ത്ര സുജ പറക്കുന്നത്തും ബിജെപിക്കായി കണ്ടപ്പാട്ടിൽ ശോഭനയുമാണ് മത്സരിക്കുന്നത്.
Comments