KERALAUncategorized

ഓണകിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി ആർ അനിൽ

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായായതായി മന്ത്രി ജി ആർ അനിൽ. 13 ഉൽപ്പന്നങ്ങളും തുണി സഞ്ചിയും ഉൾപ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

എഎവൈ കാർഡുകാർക്ക് ആദ്യം നൽകും. തുടർന്ന് നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യും. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. നിശ്ചയിച്ച തീയതിക്ക് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാമെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റിന് പുറമേ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും, വെള്ള നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പത്ത് കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.

അതേസമയം സപ്ളൈക്കോയുടെ ഓണക്കിറ്റിൽ ഇപ്രാവശ്യവും ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീയാണ്.  ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button