സാംസ്കാരിക പ്രതിരോധവും പുസ്തക പ്രകാശനവും നടത്തി
മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രതിരോധവും പുസ്തക പ്രകാശനവും നടന്നു. രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും സാമൂഹ്യവിമർശകനുമായ കെ ഇ എൻ പ്രകാശനം ചെയ്തു. ഡോ:സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങി.
ഡോ.സോമൻ കടലൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ, കെ കുഞ്ഞിരാമൻ, സുരേഷ് കൽപ്പത്തൂർ, കെ രാജീവൻ, ശിവദാസ് ചെമ്പ്ര, ടി എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ പി കെ ഷിംജിത്ത് സ്വാഗതവും എൻ കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
വൈകു: 4 മണിക്ക് ആരംഭിച്ച ചിത്രകാരൻമാരുടെ കൂട്ടായ്മ സത്യൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്തു. സൂരജ് നരക്കോട്, ബൈജു മേപ്പയ്യൂർ, എം പി അശോകൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന കവിയരങ്ങ് പ്രശസ്ത യുവ കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. റിസ്ന ചോലയിൽ, മനോജ് ചോലയിൽ, ബൈജു മേപ്പയ്യൂർ, മനോജ് പൊൻപറ, സ്നേഹ അമ്മാറത്ത്, ബൈജു ആവള, സൂരജ് നരക്കോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. എ എം കുഞ്ഞിരാമൻ അധ്യക്ഷനായി. ഇ കെ ഗോപി സ്വാഗതം പറഞ്ഞു.