KERALAUncategorized

‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി കുടുംബശ്രീ നിർമ്മിച്ചത് 22 ലക്ഷം ദേശീയ പതാകകൾ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ഓർഡർ നൽകിയ എല്ലാ സ്ഥാപനങ്ങളിലേക്കുമുള്ള പതാക വിതരണം അന്ത്യഘട്ടത്തിലാണ്.

ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിർമാണം. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് ഇതിന്റെ ഏകോപന ചുമതല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button