കശ്മീരിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ വിവാദപരാമര്‍ശം; കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു
കശ്മീരിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രിയായ കെ ടി ജലീല്‍ എം എല്‍ എയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ആര്‍ എസ് എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ അഡ്വ. വി ജിനചന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്.
കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീല്‍ വിവാദകുറിപ്പ് ഫെയ്സ്ബുക്കിലിട്ടത്. ഓഗസ്റ്റ് 12-ന് അരുണ്‍ മോഹന്‍ ജലീലിന്റെപേരില്‍ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.