LOCAL NEWS
നഗരസഭയിൽ വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുക- വഴിയോര കച്ചവട തൊഴിലാളി യൂണിയൻ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവാതെ അടിയന്തിരമായി നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി സി.അശ്വിനീദേവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സുധീഷ്, ടി.കെ.ജോഷി എന്നിവർ സംസാരിച്ചു.
പടം : കൊയിലാണ്ടിയിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി.അശ്വിനീദേവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു
Comments