KOYILANDILOCAL NEWS
കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കെ മുരളീധരൻ എം പി നിർവ്വഹിച്ചു
മേപ്പയ്യൂർ: നരക്കോട് മാവുള്ള കണ്ടി നാരായണിയുടെ കുടുംബത്തിന് യൂനിറ്റ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം കെ മുരളീധരൻ എം പി നിർവ്വഹിച്ചു. 865 ചതുരശ്ര അടിയിൽ ഏഴേ മുക്കാൽ ലക്ഷം രൂപ സമാഹരിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ പി കെ രാഘവൻ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ, മുസ്ലിം ലീഗ് നേതാവ് എ വി അബ്ദുല്ല, കെ പി വേണുഗോപാൽ, കെ പി രാമചന്ദ്രൻ , പി അശോകൻ, രവീന്ദ്രൻ വള്ളിൽ, സി എം സതീഷ് ബാബു, ജിതിൻ അശോകൻ , എ കെ ഗോപി എന്നിവർ സംസാരിച്ചു.
Comments