LOCAL NEWS

പൊയിൽക്കാവ് ഹൈസ്ക്കൂൾ എസ് എസ് എൽ സി 1990 ബാച്ച് – രംഗോലി – ഓണാഘോഷം 2022 അഭയത്തോടൊപ്പം നടത്തി


അഭയം കെയർ ഹോമിൽ ഓഗസ്ത് 31 ന് കാലത്ത് 10 മണിക്ക് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അഭയം അന്തേവാസികൾക്കും കെയർടെയ്ക്കർമാർക്കും ഓണക്കോടിനൽകിക്കൊണ്ട് അഘോഷത്തിന് തുടക്കം കുറിച്ചു. അഭയം പ്രസിഡന്റ് ശ്രീ എം സി മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു തുടർന്ന് അഭയം സ്പെഷ്യൽ സ്കൂളിൽ വെച്ച് നടന്ന കലാ പരിപാടികൾക്ക് രംഗോളി അംഗ കൂടിയായ ശ്രീ ശിവദാസ് പൊയിൽക്കാവ് നേതൃത്വം നൽകി. സിനിമാ – ടി വി താരവും ഷോട്ട് ഫിലിം അവാർഡ് ജേതാവുമായ ശ്രീ പ്രതീപ് ബാലൻ മുഖ്യ അതിഥിയായിരുന്നു , അദ്ദേഹത്തിന്റെ പരിപാടികളും , റിഥം അനീഷിനും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടികളും കുട്ടികൾക്ക് എറെ അവേശം നൽകി. രംഗോലി അംഗമായ സന്തോഷ് കുമാറും (ഖത്തർ ) സഹപ്രവർത്തകരും അഭയം കെയർ ഹോമിനു വേണ്ടി സ്പോൺസർ ചെയ്ത 42 inch LED TV രംഗോലിക്കു വേണ്ടി ചേമഞ്ചേരി പഞ്ചായത്ത് പ്രസിസന്റ് അഭയം പ്രിസിഡന്റിന് കൈമാറി. പഞ്ചയത്ത് സ്ഥിരം സമിതി അംഗങ്ങളായ എം ഷീല അതുല്യ ബൈജു , , പഞ്ചായത്ത് അംഗങ്ങളായ സി ലതിക , ഗീത മുല്ലോളി, പൂക്കാട് കലാലയം പ്രസിഡണ്ടും അഭയം പ്രവർത്തക സമിതി അംഗവും സാംസ്ക്കാരിക പ്രവർത്തകനുമായ യു കെ രാഘവൻ അഭയം സെക്രട്ടറി ശ്രീ സത്യനാഥൻ മാടഞ്ചേരി, മറ്റു അഭയം ഭാരവാഹികൾ , രംഗോലി ഭാരവാഹികളായ ബിജു ദ്വാരക, പ്രമോദ് കുമാർ, ലതിക , സുജേഷ്, സ്വർണ്ണത തുടങ്ങിയവരും അംഗങ്ങളും സന്നിഹിതരായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button