KOYILANDILOCAL NEWS
എൽ ഐ സിയുടെ അറുപത്താറാം വാർഷികം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: എൽ ഐ സി രൂപീകരണത്തിൻ്റെ അറുപത്താറാം വാർഷികം എൽ ഐ സി കൊയിലാണ്ടി ബ്രാഞ്ചിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ആഘോഷ പരിപാടികൾ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് മുഖ്യാതിഥിയായി. സി കെ ഷാലു രാജ്, പി പി ജയരാജൻ, വി കെ മോഹൻദാസ്, എസ് തേജ ചന്ദ്രൻ, വത്സരാജ് എന്നിവർ സംസാരിച്ചു. അസിബ്രാഞ്ച് മാനേജർ കെ മണികണ്ഠൻ സ്വാഗതവും ബാലുശ്ശേരി എസ് ഒ മാനേജർ എ ബിന്ദു നന്ദിയും പറഞ്ഞു.
Comments