KOYILANDILOCAL NEWS
ഭാരത് ജൂഡോ യാത്ര വൻ വിജയമാക്കാൻ അരിക്കുളം മണ്ഡലം കമ്മറ്റിയുടെ സ്വാഗത സംഘം യോഗത്തിൽ തീരുമാനിച്ചു
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ അരിക്കുളം മണ്ഡലം കമ്മറ്റിയുടെ സ്വാഗത സംഘം യോഗത്തിൽ തീരുമാനിച്ചു.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങി കശ്മീരിൽ അവസാനിക്കുന്ന ഭാരത് ജോഡോ യാത്ര വന്‍ വിജയമാക്കാനാണ് സ്വാഗതസംഘം രൂപീകരിച്ചത്.
സ്വാഗതസംഘ യോഗം മണ്ഡലം പ്രസിഡണ്ട്സി രാമദാസിന്റെ അധ്യക്ഷതയിൽ കെ പി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി കുട്ടികൃഷണൻ, ഒ കെ ചന്ദ്രൻ, കല്പത്തൂർ ശ്രീധരൻ, അഷറഫ് മാസ്റ്റർ, ബിന്ദു പറമ്പടി, ലത പൊറ്റയിൽ, ശശി ഊടേരിഎന്നിവർ സംസാരിച്ചു. ഭാരവാഹികൾ സി രാമദാസ് (ചെയർമാൻ), എസ് മുരളീധരൻ (കൺവീനർ ),എടപ്പള്ളി മണി ( ട്രഷറർ), ലതേഷ് പുതിയെടുത്ത് (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
Comments