DISTRICT NEWS

പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി കെട്ടിടം നാടിന് സമര്‍പ്പിച്ചു

പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി കെട്ടിടം നാടിന് സമര്‍പ്പിച്ചു. ട്രഷറിയെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെയും പെന്‍ഷന്‍കാരുടെയും ഇവിടുത്തെ ജീവനക്കാരുടെയും ചിരകാല സ്വപ്‌നമായിരുന്നു പേരാമ്പ്ര സബ്ബ് ട്രഷറിക്ക് പുതിയ കെട്ടിടമെന്നത്. അസൗകര്യങ്ങളും കെട്ടിടത്തിന്റെ കാലപ്പഴക്കവും പുതിയ ട്രഷറി കെട്ടിടം എന്ന ആവശ്യം ഇന്ന് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. പെന്‍ഷന്‍കാര്‍ക്കുള്ള ഇരിപ്പിടം, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിഗ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, വേളം, അരിക്കുളം, നടുവണ്ണൂര്‍ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴില്‍ വരുന്നത്. ദിനം പ്രതി നിരവധി പേരെത്തിയിരുന്ന ട്രഷറി ഓഫീസാണ് പേരാമ്പ്രയിലേത്. പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല ട്രഷറി ഡപ്യൂട്ടി ഡയറക്ടര്‍ എ. സലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ ട്രഷറി കെട്ടിടം ശുചീകരണത്തിന് പേരാമ്പ്ര റോട്ടറി ക്ലബ്ബ് നല്‍കുന്ന വാക്വം ക്ലീനര്‍ റോട്ടറി പ്രസിഡന്റ് പി.പി രാജബാലന്‍ മന്ത്രിക്ക് കൈമാറി. ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, എ.എം. സുഗതന്‍, ടി.പി. ദാമോദരന്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ജില്ല പഞ്ചായത്തംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ലിസി, ഗ്രാമപഞ്ചായത്തംഗം മിനി പൊന്‍പറ, മുന്‍ എംഎല്‍എ മാരായ എ.കെ. പത്മനാഭന്‍, എന്‍.കെ. രാധ, കെ. കുഞ്ഞമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറി വകുപ്പ് ഡറക്ടര്‍ വി. സാജന്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ല ട്രഷറി ഓഫീസര്‍ സി.ടി. സുമിത്ത് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button