മേലൂർ കെ എം എസ് ലൈബ്രറി ഗ്രന്ഥശാലാദിനം ഉദ്ഘാടനം ചെയ്തു
മേലൂർ കെ എം എസ് ലൈബ്രറി ഗ്രന്ഥശാലാദിനം ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു നിർവഹിച്ചു. 10 വർഷങ്ങൾക്ക് മുൻപ് ഗ്രന്ഥശാലയിൽ വെച്ച് വിവാഹിതരായ സി എം രതീഷും ജിജിയും ചേർന്ന് ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം ചടങ്ങ് നടത്തിയത്.
സപ്തംബർ 8 മുതൽ ഒക്ടോബർ 8 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ, പുസ്തക ശേഖരണം, ബോധവൽക്കരണ ക്ലാസുകൾ, ലഹരി വിരുദ്ധ ക്യാമ്പയിൻ, വയോജന സദസ്സ്, സിനിമാ പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ലൈബ്രറി പ്രസിഡൻ്റ് എ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സിക്രട്ടറി കെ കെ ദിലേഷ് സ്വാഗതം പറഞ്ഞു.
പി വേണു, എ സജീവ് കുമാർ, കെ കെ.ദിലേഷ്, പി ഉഷ, സജിത്ത് ജി ആർ എന്നിവർ പുസ്തകങ്ങൾ കൈമാറി. വി എം ഗംഗാധരൻ, എ പി ഉണ്ണികൃഷ്ണൻ, ഇ എം മുരളി, പി ഉഷ, കെ സദാനന്ദൻ ,കെ എം ബിപിൻ എന്നിവർ ആശംസകൾ നേർന്നു. ലൈബ്രേറിയൻ തുളസി ചിരാത് നന്ദി രേഖപ്പെടുത്തി.