KERALA
ആനപാപ്പാന്‍മാരാകണം, കോട്ടയത്തേക്ക് പോകുന്നു; തൃശൂരിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞു
തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞു.
ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
![](https://calicutpost.com/wp-content/uploads/2022/09/WhatsApp-Image-2022-08-24-at-2.42.40-PM-1.jpeg)
പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത്. ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ പറയുന്നത്.
ഇവര്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന്
തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Comments