CRIME
മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ
തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശിയായ രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷാണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് വി കെയർ മെഡിക്കൽസിലാണ് കവർച്ച നടന്നത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്ത് മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Comments