പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം
കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കണ്ണൂർ ആർഡിഡിക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും തുടർന്ന് വിദ്യാർഥിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതായി വിദ്യാർഥി അഭിനയിച്ചു കാണിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.