LOCAL NEWS

കേരള പോലീസിൻ്റെ റോഡ്കൊ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ എ.എൻ..പി.ആർ.ക്യാമറ സ്ഥാപിക്കാൻ നടപടി തുടങ്ങി.

കൊയിലാണ്ടി . കേരള പോലീസിൻ്റെ റോഡ്കൊ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ എ.എൻ..പി.ആർ.ക്യാമറ സ്ഥാപിക്കാൻ നടപടി തുടങ്ങി.ഇതിനായി സ്ഥലപരിശോധന തുടങ്ങി. കൊയിലാണ്ടി ആർ.ഒ.ബി. ജംഗ് ഗ്ഷനിൽ റിവോൾവിംഗ് ക്യാമറയാണ് സ്ഥാപിക്കുക. കിഴക്ക് ഭാഗത്തെക്ക് പോകുന്ന വാഹനങ്ങളും, വരുന്നതുമായ വാഹനങ്ങൾ വരുന്നതുമായ സ്ഥലത്തും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റിക്കാർ സിംഗ് ക്യാമറയാണ് സ്ഥാപിക്കുക.(എ. എൻ..പി .ആർ )ക്യാമറ സ്ഥാപിക്കുക ‘ അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾ .അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ, ലഹരി വസ്തുക്കൾ കടത്തി പോകുന്ന വാഹനങ്ങൾ, മോഷണങ്ങൾ തുടങ്ങിയ ക്യാമറ സ്ഥാപിക്കുന്നതോടെ നിരീക്ഷിക്കാക്കാനും നടപടി എടുക്കാനും കഴിയും. വടകര അഡീഷണൽ എസ്.പി.പ്രദീപ്കുമാർ, എസ്.ഐ.എം.എൻ.ട്രാഫിക് എസ്.ഐമാരായ കെ.സി. പൃഥീരാജ്, ബിന്ദു കുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലപരിശോധന നടത്തിയത്.വയനാട് ചുരം, തൊട്ടിൽ പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ഇത്തരത്തിലുള്ള ക്യാമറയുള്ളത്. പടം… പോലീസുദ്യോഗസ്ഥർ ക്യാമറ സ്ഥാപിക്കാൻ സ്ഥലപരിശോധന നടത്തുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button