കലോത്സവത്തിന് മാറ്റുകൂട്ടാൻ ഇവിടെ അധ്യാപകരും
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്കൂൾ കലോത്സവ പരിപാടികൾ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുക്കിയ ദേശസ്നേഹം ഊട്ടിയുറപ്പിക്കുന്ന സംഗീതനൃത്ത പരിപാടിയോടെ തുടക്കം കുറിച്ചു. സ്കൂളിലെ അധ്യാപികയും, ആകാശവാണി അവതാരികയുമായ ആർ.ദിവ്യസംവിധാനം ചെയ്ത ദൃശ്യവിസ്മയം കുട്ടികളിൽ ഏറെ കൗതുകമുണർത്തി. കോവി ഡിൻ്റെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ വളരെ ആവേശത്തോടെ കുട്ടികൾ പരിപാടികളിൽ സജീവ സാന്നിധ്യമാകുന്നുണ്ട്. ഈ വർഷത്തെ മേലടി സബ് ജില്ലാ ശാസ്ത്രോൽസവത്തിൻ വിദ്യാലയത്തിന് മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ.രാജീവൻ, എസ്‌എംസി ചെയർമാൻ എം.എം.ബാബു,ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഡോ.അൻവർ ഷമീം, ഹെഡ്മാസ്റ്റർ കെ. നിഷിദ്, അഡീഷണൽ ഹെഡ്മാസ്റ്റർ വി.കെ.സന്തോഷ്, വി എച്ച് എസ് സി പ്രിൻസിപ്പൽ ടി.കെ.സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശൻ എന്നിവർ സംസാരിച്ചു.