KERALAUncategorized

വീട് നന്നാക്കാൻ ധനസഹായം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളുടെ വീടുകൾ സമഗ്രമായി സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വേണ്ടി കേരള സർക്കാർ നടപ്പാക്കുന്ന സേഫ് പദ്ധതി (സെക്യൂര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) യിൽ പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേവലമൊരു നിര്‍മ്മിതിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകുന്ന പദ്ധതിയാണിത്.

വീട് നവീകരണത്തിന് രണ്ട് ലക്ഷം രൂപ അനുവദിക്കും. ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ ഒന്നിന് ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവനനിർമാണത്തിനോ പുനരുദ്ധാരണത്തിനോ പൂർത്തീകരണത്തിനോ ധനസഹായം കൈപറ്റാത്തവർക്ക് അപേക്ഷിക്കാം.

മേൽക്കൂര പൂർത്തീകരണം, ശുചിത്വ ടോയ്‌ലെറ്റ് നിർമാണം, ഭിത്തികൾ ബലപ്പെടുത്തൽ വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്ളോറിങ് സമ്പൂർണ പ്ലാസ്റ്ററിങ്, ഇലക്ട്രിക്കൽ വയറിങ്, പ്ലംബിങ് തുടങ്ങിയവയ്ക്കാണ് സഹായം ലഭിക്കുക.

ഇതിനു വേണ്ടി ബ്ലോക്ക്, മുൻസിപ്പാലിറ്റി,കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷകൾ നൽകാം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ഇവിടെ നിന്നും ലഭ്യമാകുന്നതാണ്. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി നവംബർ 5 ആണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button