CRIME

പുകവലിച്ചതിനെ തുടർന്നുണ്ടായ വാക്‌തർക്കത്തിനിടെ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

പുകവലിച്ചതിനെ തുടർന്നുണ്ടായ വാക്‌തർക്കത്തിനിടെ ഭർത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു.  മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. ഭാര്യ അരീക്കോട് വടക്കുമുറി പാലച്ചോട് വെളുത്തേത്തൊടിവീട്ടിൽ നഫീസയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം.

കുഞ്ഞിമുഹമ്മദ് മുറ്റത്ത് നിന്ന് പുകവലിച്ചതിനെ തുടർന്നായിരുന്നു തർക്കം. പുകയുടെ ഗന്ധം പ്രയാസമുണ്ടാക്കിയതോടെ നഫീസ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുഞ്ഞിമുഹമ്മദ് കൈയിലുണ്ടായിരുന്ന വടികൊണ്ട് ഭാര്യയെ മർദ്ദിച്ചു. ഇതേത്തുടർന്ന് പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന നഫീസ കത്തികൊണ്ട് കുഞ്ഞിമുഹമ്മദിന്റെ പിന്നിൽ കുത്തുകയായിരുന്നു.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ നിയാസ് ശബ്ദംകേട്ടെത്തിയപ്പോൾ കുഞ്ഞിമുഹമ്മദ് കുത്തേറ്റുകിടക്കുന്നതാണ് കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മരണം സംഭവിച്ചു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button