ഗവർണറുടെ വാർത്താസമ്മേളനത്തിൽ നാല് മാധ്യമങ്ങൾക്ക് വിലക്ക്
ഇന്ന് രാജ്ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഗവർണർക്ക് ഇഷ്ടമുള്ള മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം. നാല് മാധ്യമങ്ങളെ ഒഴിവാക്കി. കൈരളി അടക്കമുള്ള മാധ്യമങ്ങൾക്ക് ഗവർണറുടെ വാർത്താസമ്മേളനത്തിൽ പ്രവേശനമില്ല. കൈരളി,റിപ്പോർട്ടർ, മീഡിയവൺ, ജയ്‌ഹിന്ദ് എന്നി മാധ്യമങ്ങൾക്കാണ് രാജ്ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വിലക്കേർപ്പെടുത്തിയത്. ഒഴിവാക്കിയത് കേഡർ മാധ്യമപ്രവർത്തകരെ എന്നാണ് ഗവർണർ നല്കുന്ന ന്യായീകരണം.
വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഇന്ന് ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.