KOYILANDILOCAL NEWS
ചേമഞ്ചേരി യു പി സ്കൂൾ ജെ ആർ സി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
ചേമഞ്ചേരി യു പി സ്കൂൾ ജെ ആർ സി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് ഉച്ചക്ക് ശേഷം ലഹരി വിരുദ്ധ റാലി നടത്തി.
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് നടക്കാനുള്ള ലഹരിവിരുദ്ധച്ചങ്ങലക്ക് മുന്നോടിയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നാരംഭിച്ച് പൂക്കാട് നാഷണൽ ഹൈവേ വരെ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ ചൊല്ലിയും പ്ലക്കാർഡുകളുയർത്തിയും കുട്ടികൾ റാലി നടത്തി. Say no to drugs….. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
കുട്ടികൾക്കൊപ്പം അധ്യാപകരായ ശ്രീഷു മാസ്റ്റർ, ഉമേഷ്, അനൂദ, ശ്രീജ, റിലീഷ ബാനു, നസീറ എന്നിവർ റാലിയിൽ അനുഗമിച്ചു.
Comments