CALICUTDISTRICT NEWSKOYILANDILOCAL NEWS
പൊതുവിപണിയിൽ വില യന്ത്രിക്കുന്നതിന്റെ ഭാഗമായി അരിവണ്ടി പ്രയാണം തുടരുന്നു
പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അരിവണ്ടിയുടെ പ്രയാണം ആരംഭിച്ചു. അരിയുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ സപ്ലൈകോ നേതൃത്വത്തിലാണ് ചൊവ്വാഴ്‌ച പദ്ധതി തുടങ്ങിയത്. ജനുവരി, ഫെബ്രുവരി വരെ വിലക്കയറ്റം തുടരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സർക്കാർ ഇടപെടൽ. ആറ് ദിവസം തുടർച്ചയായി അരിവണ്ടി നാട്ടിടവഴികളിലെത്തും. നാല്, അഞ്ച് തീയതികളിൽ കൊയിലാണ്ടി, കൊടുവള്ളി, കോഴിക്കോട് താലൂക്കുകളിലാണ് പര്യടനം.
പച്ചരി 23 രൂപക്കും കുറുവ അരി 25 രൂപക്കുമാണ് വിതരണം. എല്ലാ കാർഡുകാർക്കും അരി ലഭിക്കും.
Comments