LOCAL NEWS
തേങ്ങാ കൂടക്കു തീപിടിച്ചു
ഇന്നു പുലർച്ചെ മൂന്നു മണിയോടെ കൂടിയാണ് തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റിന് സമീപമുള്ള വടക്കേ മേലാട്ട് മമ്മദിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്കു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുകയും രണ്ടുമണിക്കൂറോളം എടുത്തു തീ അണക്കുകയും ചെയ്തു.
തൊട്ടടുത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ പരിഭ്രാന്തി പടര്‍ത്തി എങ്കിലും തീ പെട്ടെന്ന് നിയന്ത്രണവിധേയം ആയതിനാൽ ആശങ്ക ഒഴിവായി. ഉദ്ദേശം ആറായിരത്തോളം തേങ്ങ ഉള്ളതായി കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ,ഇർഷാദ് ,നിധി പ്രസാദ് ,അരുൺ,അനൂപ് ,റിനീഷ്,സജിത്ത്,നിതിൻ രാജ് ഹോംഗാർഡ് ബാലൻഎന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Comments