പാറശ്ശാല ഷാരോണ്‍ കൊലപാതകം കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍
പാറശ്ശാല ഷാരോണ്‍ കൊലപാതകം കേസിലെ പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
പാറശ്ശാല പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്.
പാറശാല ഷാരോണ്‍ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന് നിര്‍മ്മല്‍ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിച്ചത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.