കണ്ണിനും മനസിനും കുളിരേകി അരിക്കുളത്ത് പാലിയേറ്റിവ് സ്നേഹസംഗമം
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവും സംയുക്തമായി മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി അകത്തളങ്ങളിൽ ഒതുങ്ങി കൂടിയ 232 ഹോം കെയർ രോഗികളും അവരുടെ കൂട്ടിരുപ്പ്കാർക്കും വിവിധ കലാവിരുന്നുകളാൽ കണ്ണിനും മനസിനും കുളിരേകിയ സ്നേഹ സംഗമം നടത്തി.ആരോഗ്യ കേന്ദ്ര അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രോഗികളായ ശിവനന്ദ അമ്പല പറമ്പിൽ, ജിബിൻ, നിതിൻ വെങ്ങിലോട്ട് ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്ററും മുഖ്യാധിതി നൂർജലീല ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് കെ.പി .രജനി, മെഡിക്കൽ ഓഫീസർ ഡോ: സി. സ്വപ്ന സ്ഥിരം സമിതി ചെയർമാന്മാരായ എം.പ്രകാശൻ, എൻ.വി.നജീഷ് കുമാർ, എൻ.എം. ബിനിത, കെ.എം.അമ്മത്, കെ.അബനിഷ്, ടി.ര ജില, മുജീബ് റഹിമാൻ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ദിലിപ് ,പാലിയേറ്റിവ് സിസ്റ്റർ ജയഭാരതി ,വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, എൻ.എസ്.എസ്, ആശ, ആരോഗ്യ വളണ്ടിയർമാർ, എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നു ആയിരത്തോളം പേർ പങ്കെടുത്തു.