പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിനോടൊപ്പം വിദ്യാ ലയ ലൈബ്രറികളും മാറണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപമാർ
കൊയിലാണ്ടി:പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിനോടൊപ്പം വിദ്യാ ലയ ലൈബ്രറികളും മാറണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപമാർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റം, സ്കൂൾ ലൈബ്രററികൾക്കുള്ള പുസ്തകങ്ങളും വന്മുഖം ഗവ: ഹൈസ്ക്ളിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വന്മുഖം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക പി.വി. സുജിത എൻഡോവ്മെൻറ് ഏറ്റുവാങ്ങി. സി.പി.ഐ. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.കെ.മോഹനൻ,വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ചൈത്ര വിജയൻ, പി.ടി.എ.പ്രസിഡന്റ് നൗഫൽ നന്തി, ഇ.കെ. അജിത്ത്, കെ.ടി. കല്യാണി, എൻ.ശ്രീധരൻ, സന്തോഷ് കുന്നുമ്മൽ, സി.പി.ഐ. മണ്ഡലം സിക്രട്ടറി എസ്.സുനിൽ മോഹൻ , പ്രദീപൻ എന്നിവർ സംസാരിച്ചു.