KERALAUncategorized

സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ സാധ്യത. വിറ്റുവരവ് നികുതി ഒഴിവാക്കുമ്ബോഴുള്ള നഷ്ടം നികത്താനാണ് വില കൂട്ടാനുള്ള നീക്കം.മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് വിറ്റുവരവ് നികുതി ഒഴിവാക്കും. വില്‍പന നികുതി കൂട്ടുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ ധനവകുപ്പ് സമിതിയെ നിയോഗിച്ചു.മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമനാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്. ഇത് ഒഴിവാക്കിയാല്‍ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടം വരും. ഇത് ഒഴിവാക്കാനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.

അതേസമയം, ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്. മദ്യവില വര്‍ധിപ്പിക്കണോ, എത്ര വര്‍ധിപ്പിക്കണം എന്നീ കാര്യങ്ങള്‍ ധനവകുപ്പ് സമിതി പഠനം നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button