എം ബി രാജേഷ് മന്ത്രിസഭയിലേക്ക് ; എ എൻ ഷംസീർ സ്പീക്കറാവും

സംസ്ഥാന സ്പീക്കർ പദവി വഹിക്കുന്ന എം ബി രാജേഷ് മന്ത്രിസഭയിലേക്ക്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റർ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതോടെയാണ് പുതിയ തീരുമാനം.

അതേസമയം തലശ്ശേരി എം എൽ എയായ എ എൻ ഷംസീർ എം ബി രാജേഷിന് പകരം സ്പീക്കറായി ചുമതലയേൽക്കും.

 

Comments

COMMENTS

error: Content is protected !!