CALICUTDISTRICT NEWS

പയ്യോളി ന​ഗരസഭാ കേരളോത്സവം: കലാ മത്സരങ്ങൾക്ക് നവംബർ 25 ന് തുടക്കമാവും

 


പയ്യോളി ന​ഗരസഭയിലെ കേരളോത്സവം 2022 ലെ കലാ മത്സരങ്ങൾ നവംബർ 25,26,27 തീയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പയ്യോളി നഗരസഭ ഹാൾ, സെക്രഡ് ഹാർട്ട്‌ യു.പി സ്കൂൾ പയ്യോളി, എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സംസ്ഥാന യുവജനക്ഷേമ ബോർഡും പയ്യോളി നഗരസഭയും സംയുക്തമായാണ് ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നത്. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.

കലാ മത്സരങ്ങൾക്ക് പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 22 ന് വെെകീട്ട് അഞ്ച് മണിക്കുള്ളിൽ പയ്യോളി മുനിസിപ്പാലിറ്റി ഓഫീസിൽ നേരിട്ടോ ഡിവിഷൻ കൗൺസിലർ വഴിയോ അപേക്ഷ സമർപ്പിക്കണം. മത്സരാർത്ഥികൾക്കുള്ള മേക്കപ്പ് സൗകര്യം സംഘാടകര്‍ ഏർപ്പെടുത്തും. കേരളോത്സവത്തിന്റെ സമാപന സമ്മേളനം പയ്യോളി സെക്രഡ് ഹാർട്ട്‌ യു പി സ്കൂളിൽ നവംബർ 27 ന്  വൈകീട്ട് 5.30 ന് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വയലാർ അവാർഡ് ജേതാവും പ്രശസ്ത നോവലിസ്റ്റുമായ യു.കെ.കുമാരൻ മുഖ്യാതിഥിയാകും. തുടർന്ന് വിവിധ കലാകാരന്മാർ അണിനിരക്കുന്ന കലാ സായാഹ്നം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ യൂത്ത്  കോഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ:  98477 64999.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button