KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ കിഡ്‌സ് സോക്കറിന്റെ ആഭിമുഖ്യത്തില്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്ന്‍ നടത്തി
വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്ന്‍ കൊയിലാണ്ടിയില്‍ കിഡ്‌സ് സോക്കറിന്റെ ആഭിമുഖ്യത്തില്‍ ഗേള്‍ അടിച്ച് ആവേശമാക്കി. ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശവുമായി കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നു.
മുന്‍ ഫുട്ബോള്‍ താരം ശ്രീനിവാസന്‍ ഗോള്‍ അടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കിഡ്സ് സോക്കര്‍ ചെയര്‍മാന്‍ അബ്ദുള്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രവീണ്‍ദാസ്, ഹരിദാസന്‍, റഷിദ് പുളിയഞ്ചേരി സ്വാഗതം പറഞ്ഞു. ഡോ. കെ ഷംസുദ്ദീന്‍ നന്ദിയും രേഖപ്പെടുത്തി.
പരിലീനത്തില്‍ പങ്കെടുത്ത കുട്ടികളും, ജില്ലാ സംസ്ഥാന ഫുട്ബോള്‍ താരങ്ങള്‍, പഴയകളിക്കാര്‍, രക്ഷിതാക്കള്‍, കോച്ചുമാരായ എ ശൈലേഷ്, റാഷിദ് എന്‍ കെ എന്നിവര്‍ പരിശീലനത്തിനും സംഘാടകനത്തിനും നേതൃത്വം നല്‍കി.
Comments