KOYILANDILOCAL NEWS

കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിലെ  അധ്യാപകനെ സസ്പെൻഷൻഡ് ചെയ്തു

കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിലെ അധ്യാപകനെ സസ്പെൻഷൻഡ് ചെയ്തു. സഹ അധ്യാപികയോട് മോശമായി പെരുമാറിയതിനാണ് ഉറുദു വിഭാഗം അധ്യാപകനായ കെ സി അതാവുള്ള ഖാനെ സസ്പെന്റ് ചെയ്തത്. അധ്യാപികയുടെ പരാതിയിൽ ആണ് നടപടി. ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്.

 

പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല,ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു, ഫയലുകളും രേഖകളും വച്ചിരുന്ന അലമാര തള്ളിമറിച്ചിട്ടു, അസഭ്യം പറഞ്ഞു തുടങ്ങി അനേകം ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് കെ സി അതാവുള്ള ഖാനെ അടിയന്തരമായി സസ്പെന്ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button