DISTRICT NEWSLOCAL NEWS

600 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ച കേസിൽ ഒരാളെ കൂടി എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

2022 സപ്തംബർ മാസം 21 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി താമരശ്ശേരി കോരങ്ങാട് സ്വദേശി നടമുറിക്കൽ ജാഫറിനെ അറസ്റ്റ് ചെയ്ത കേസിൽ ജാഫറിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിൽപന നടത്തിയിരുന്ന കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശിയായ പൂളക്കാമണ്ണിൽ ദിനേഷിനെ എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ. എൻ. ബൈജുവും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

ഈ കേസിൽ നേരത്തെ അറസ്റ്റിലായ ജാഫർ ഡൽഹിയിൽ നിന്നുമാണ് സ്ഥിരമായി മെത്താംഫിറ്റമിൻ കൊണ്ട് വന്നിരുന്നത്.ഡൽഹിയിൽ നിന്നും 600 ഗ്രാം മെത്താംഫിറ്റമിനുമായി രാജധാനി എക്സ്പ്രസ്സിൽ കണ്ണൂരിൽ വന്ന് ഇറങ്ങിയപ്പോഴാണ് എക്സൈസ് സംഘവും ആർ.പി.എഫും ചേർന്ന് ജാഫറിനെ അറസ്റ്റ് ചെയ്തത്.വിമാനത്തിലായിരുന്നു ജാഫറിൻ്റെ സ്ഥിരം ഡൽഹി യാത്രകൾ.ജാഫർ ഒരു മാസം മൂന്നു ഡൽഹി യാത്രകൾ വരെ നടത്തിയിരുന്നു.കഴിഞ്ഞ ഒന്നര വർഷത്തോളമായി ജാഫറിൽ നിന്നും മെത്താംഫിറ്റമിൻ വാങ്ങി വിൽപന നടത്തി വരികയാണ് ദിനേഷ് താമരശ്ശേരി കൂടത്തായി വിന്നേഴ്സ് മുക്കിൽ ഹോട്ടൽ നടത്തി വരികയാണ്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുഗന്ധകുമാർ,സുധീർ സിവിൽ എക്സൈസ് ഓഫീസർ ജിബിൽ എക്സൈസ് ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button