കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് മലയാളം മിഷന്
കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് മലയാളം മിഷന്. ഇ- ലേര്‍ണിങ്ങ് കാറ്റഗറിയിലാണ് മലയാളം മിഷന്റെ മാതൃഭാഷാ പഠനത്തിനുളള ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ ഭൂമിമലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കും.
ലോകമെമ്പാടുമുളള പ്രവാസി മലയാളി സമൂഹത്തില്‍ മലയാള ഭാഷയും സംസ്കാരവും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാറിന്റെ സാസ്കാരിക കാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മലയാളം മിഷന്. 60 രാജ്യങ്ങളിലും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും മലയാളം മിഷന് ചാപ്റ്ററുകളും പഠനകേന്ദ്രങ്ങളുമുണ്ട്. റേഡിയോ മലയാളം ഓണ്‍ലൈന്‍ റേഡിയോ, പൂക്കാലം വെബ് മാസിക, ഭൂമിമലയാളം മുഖമാസിക, ഭാഷാ സുവനീര്‍ ഷോപ്പ് എന്നിവയും മലയാളം മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മലയാള ഭാഷാപഠനത്തിനുളള സമഗ്രവും ശാസ്ത്രീയവുമായ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ബി എം ഒ ഒ സി. ഓഡിയോ-വീഡിയോ ളളളടക്കങ്ങളോടെ വളരെ എളുപ്പത്തില്‍ മലയാളം പഠിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനാധിഷ്ഠിത മോഡ്യുളാണ് ഇ- പോര്‍ട്ടലിന്റെ സവിശേഷതയെന്ന് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അറിയിച്ചു. പ്രവാസി മലയാളികള്‍ക്കും ഇതരഭാഷയില്പെട്ടവര്ക്കും ഇതിലൂടെ മലയാളം പഠിക്കാന്‍ സാധിക്കും.