LOCAL NEWS
നവമ്പർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൻറെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ വിളംബര ജാഥ നടത്തി
കൊയിലാണ്ടി:നവമ്പർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൻറെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ വിളംബര ജാഥ നടത്തി. ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,ഐ.സി.ഡി.എസ് ജീവനക്കാർ,ആശാവർക്കർമാർ, സാക്ഷരതാ പ്രേരക്മാർ,ഉദ്യോഗസ്ഥർ മുതലായവർ അണി നിരന്ന വിളംബര ജാഥയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്,വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ടി.എം.കോയ,ഷീബ ശ്രീധരൻ,അംഗങ്ങളായ കെ.അഭിനീഷ്,സുധ കാപ്പിൽ,ഇ.കെ.ജുബീഷ്,ടി.എം.രജില,സുഹറ ഖാദർ,സെക്രട്ടരി മുഹമ്മദ് മുഹ്സിൻ,കെ.മണി,മധു കിഴക്കയിൽ,പി.കെ.രാജീവൻ,കെ.ശ്രീജിത്,എം. ദീപ തുടങ്ങിയവർ നേതൃത്വം നല്കി.
Comments