DISTRICT NEWS

ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI

ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI കോഴിക്കോട് ജില്ല കമ്മറ്റി മാനാഞ്ചിറ സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ച ഗോൾ ചലഞ്ച് സംസ്ഥാന പ്രസിഡൻറ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ,Dyfi സംസ്ഥാന വൈസ് പ്രസിഡൻറ് എൽ ജി ലിജീഷ് ,ജില്ല ട്രഷറർ ടി.കെ സുമേഷ് ,ദിപു പ്രേംനാഥ്,ആർ ഷാജി , ഫഹദ് ഖാൻ,സിനാൻ ഉമ്മർ ,ടി.വൈശാഖ് ,ജാസിർഅഹമ്മദ് ,ഖദീജ ഹിബ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മുഴുവൻ മേഖല കമ്മിറ്റികളും നവംബർ 28,29 തിയ്യതികളിൽ ഗോൾ ചലഞ്ച് സംഘടിപ്പിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button