CRIME
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന് ഗോകുല്‍ പറഞ്ഞു.
ചേർപ്പ് പല്ലിശേരിയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിൻ വഴിയിൽ കാർ നിർത്തി അതിൽ സ്പീക്കർ ഘടിപ്പിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വേലപ്പൻ ജിതിനെ ചോദ്യം ചെയ്തു. ഇത് കണ്ട ജിതിന്റെ സഹോദരൻ ഗോകുലും പിതാവും വേലപ്പനുമായി തർക്കമുണ്ടായി. പിന്നാലെ വീട്ടിൽപ്പോയി കത്തിയുമായി എത്തിയ വേലപ്പൻ പിതാവിനെയും മകനെയും കുത്തുകയായിരുന്നു. ഇവരെ ഉടൻ തന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്(62), ജിതിന് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പല്ലിശേരി കിഴക്കൂടൻ വേലപ്പനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. രാധയാണ് ചന്ദ്രന്റെ ഭാര്യ. ജിതിന്റെ ഭാര്യ നീതു. മക്കൾ: സായന്ദ്, സരസ്കൃത.
Comments