CRIME
പോലീസ് സേനയെ മന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു
ശാസ്ത്രീയവും സൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനാംഗങ്ങളെ മന്ത്രി ടി.പി രാമകൃഷ്ണൻ അഭിനന്ദിച്ചു.
ഒരു കുടുംബത്തിലെ ആറു പേർ പതിനാറ് വർഷങ്ങൾക്കിടയിൽ പലപ്പോഴായി കൊലചെയ്യപ്പെട്ട സംഭവങ്ങൾക്കു പിന്നിലുള്ളവരെകണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങൾ കേരള പൊലീസ്സേനയുടെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായനിലയിൽ ചുമതല നിർവ ഹിച്ച അന്വേഷണ സംഘാംഗങ്ങളെയും അന്വേഷണത്തിന് നേതൃത്വംനൽകുന്നവരെയും മന്ത്രി അഭിനന്ദിച്ചു.
Comments